ആളൂര്‍കാവ് ക്ഷേത്രത്തില്‍ പുതിയ പൂരാഘോഷ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

കൂടല്‍മാണിക്യം ദേവസ്വം കീഴേടമായ ആളൂര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ 2025-2026 പൂരാഘോഷത്തോടനുബന്ധിച്ചുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ഷേത്ര മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പി വിജയന്‍ (പ്രസിഡണ്ട്), സി. കെ സന്തോഷ് (സെക്രട്ടറി ), കെ ആര്‍ സോമന്‍ (ട്രഷറര്‍), സി എസ് രാജന്‍ (വൈസ് പ്രസിഡണ്ട് ) സുമേഷ് കെ എന്‍ (ജോയിന്റ് സെക്രട്ടറി) തുടങ്ങി 15 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. അടുത്ത വര്‍ഷവും പൂരാഘോഷം അതിഗംഭീരമായ രീതിയില്‍ നടത്തുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പൂരാഘോഷ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT