25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ഇലട്രിക് പോസ്റ്റ് മാറ്റിസ്ഥാപിച്ചു

വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ഇലട്രിക് പോസ്റ്റ് മാറ്റിസ്ഥാപിച്ചു

നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇലട്രിക് പോസ്റ്റ് മാറ്റിസ്ഥാപിച്ചു. കേച്ചേരി വടക്കാഞ്ചേരി സംസ്ഥാന പാതയിലെ തലക്കോട്ടുകര ബാലകൃഷ്ണന്‍ നായര്‍ ബസ്സ്റ്റോപ്പിനടുത്തെ പോസ്റ്റാണ് മാറ്റി സ്ഥാപിച്ചത്. പോസ്റ്റ് റോഡിലേക്ക് തള്ളിനിന്നിരുന്നതും റോഡിലെ വളവു കാരണവും വഴിയാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. പോസ്റ്റ് അരികിലേക്ക് മാറ്റി സ്ഥാപിക്കണമെന് നാട്ടുക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തകാലത്ത് പോസ്റ്റില്‍ വിള്ളലുകള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കേച്ചേരി കെ എസ് ഇ ബി അധികൃതര്‍ ഈ പോസ്റ്റ് മാറ്റുവാന്‍ തീരുമാനിക്കുകയും റോഡില്‍ മാര്‍ക്ക് ചെയ്തിട്ടുള്ള വെള്ള വരയില്‍ നിന്നും ആറ് ഇഞ്ച് മാത്രം അകലത്തില്‍ സ്ഥാപിക്കുവാന്‍ കുഴിയെടുക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട പഞ്ചായത്ത് അംഗം ബിന്ദു ശര്‍മ്മ ബന്ധപ്പെട്ട അധികാരികളോട് ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു.

 

ADVERTISEMENT
error: Content is protected !!