കുന്നംകുളം നഗരസഭ വാങ്ങിയ ഇലക്ട്രിക്ക് ട്രോളി ഹരിതകര്‍മസേനക്ക് കൈമാറി

2024 – 25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കുന്നംകുളം നഗരസഭ വാങ്ങിയ ഇലക്ട്രിക്ക് ട്രോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഹരിതകര്‍മസേനക്ക് കൈമാറി. വീടുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ചാക്കുകളില്‍ നിറച്ച് ലക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ ഇത് സഹായകമാവും. ഹരിതകര്‍മ്മസേന ചാക്കുകള്‍ ചുമന്ന് കൊണ്ടുവരുന്നത് കുറക്കാനുമാകും. ആലപ്പുഴയിലെ പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് കയര്‍ മാനുഫാക്ച്ചറിങ്ങ് കമ്പനിയാണ് ട്രോളി നിര്‍മ്മിച്ച് നല്‍കിയത്. നഗരസഭ വൈസ് ചെയ്യപേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എം.സുരേഷ്, ടി.സോമശേഖരന്‍, സജിനി പ്രേമന്‍, പ്രിയ സജീഷ്, നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗം സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എ.വിനോദ്, എ രഞ്ജിത്ത് ഐആര്‍ടിസി കോഡിനേറ്റര്‍ ആര്‍ഷ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT