കുന്നംകുളം മേഖലയിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ സെറ്റിംഗ് നടന്നു

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്നംകുളം മേഖലയിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ സെറ്റിംഗ് നടന്നു. ടൗണ്‍ ഹാളില്‍ സ്ഥാനാര്‍ത്ഥികള്‍, അവരുടെ പേരുകള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവയാണ് സെറ്റ് ചെയ്തത്. പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാര്‍ഥികള്‍ ട്രയല്‍ വോട്ട് നടത്തി. റിട്ടേണിങ്ങ് ഓഫീസര്‍മാരായ താര മനോഹരന്‍, എ.പി.ഷോജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെറ്റിംഗ് നടന്നത്. തുടര്‍ന്ന് വോട്ടിംഗ് മെഷിനുകള്‍ ടൗണ്‍ഹാളിലെ സ്‌ട്രോങ് റൂമില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചു.

ADVERTISEMENT