തൃത്താല സെന്ററില്‍ ആനയിടഞ്ഞു ; പക്ഷേ പണിമുടക്ക് തുണയായി; തൃത്താലയില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്.
തൃത്താല സെന്ററില്‍ കൂറ്റനാട് റോഡില്‍ ആന ഇടഞ്ഞത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. തൃത്താല സര്‍ക്കാര്‍ ആശുപത്രി റോഡിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ‘പീച്ചിയില്‍ ശിവന്’ എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്.തൃത്താലയില്‍ നിന്നും മേഴത്തൂരിലേക്ക് നടന്നുപോവുകയായിരുന്നു ആന. വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക സൂചന. ഉടന്‍ തന്നെ പാപ്പാന്മാര് ഇടപെട്ട് ആനയെ തളച്ചതിനാല്‍ വലിയ അപകടം ഒഴിവായി.



