കുന്നംകുളം തെക്കേപ്പുറത്ത് കുംഭഭരണി ഉത്സവത്തിനിടെ ആനയിടഞ്ഞു

കുന്നംകുളം തെക്കേപുറത്ത് മാക്കാലിക്കാവ് കുംഭഭരണി ഉത്സവത്തിനിടെ ആനയിടഞ്ഞു. തടത്താവിള ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. അനിഷ്ട സംഭവങ്ങളില്ല.തളയ്ക്കാനുള്ള ശ്രമം തുടരുന്നു.ദേവസ്വം എഴുന്നെള്ളിപ്പിനായാണ് കൊമ്പന്‍ എത്തിയത്. വൈകീട്ട് 4 മണിയോടെ തെക്കെപുറം ഒറ്റാലില്‍ നിന്ന ആരംഭിച്ച എഴുന്നെള്ളിപ്പ് ക്ഷേത്രത്തിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് അനുസരണക്കേട് കാട്ടിയത്. നടചങ്ങലയിട്ടതിനാല്‍ വലിയ പരാക്രമങ്ങള്‍ ഉണ്ടായില്ല.

ADVERTISEMENT