25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി

ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ പഴഞ്ഞി ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ വര്‍ണ്ണാഭമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശ്വാസികള്‍ക്ക് ദൃശ്യാനുഭവമൊരുക്കി 50 അടിയോളം ഉയരമുള്ള ഭീമന്‍ ക്രിസ്മസ് നക്ഷത്രം, വിവിധ തരം ലൈറ്റുകള്‍, മനോഹരമായ ക്രിസ്മസ് ട്രീ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ക്രിസ്തീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി പ്രത്യേക ക്രിസ്മസ് കരോള്‍ സര്‍വീസും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഇടവക വികാരി ഫാ. അനു ഉമ്മന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ ഇടവകാംഗങ്ങളും പ്രദേശവാസികളും സജീവമായി പങ്കാളികളാകുമെന്ന് ഇടവക ട്രസ്റ്റി ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍, ഇടവക സെക്രട്ടറി വര്‍ഗീസ് തമ്പി എന്നിവര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!