പ്രദേശവാസികള്‍ നിരന്തരം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കാതായതോടെ, സ്വന്തം കയ്യില്‍ നിന്നും പണം മുടക്കി റോഡ് സഞ്ചാരയോഗ്യമാക്കിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാവ മാളിയേക്കലിനു പിഎഫ്എ പെരുമണ്ണൂര്‍ സ്‌നേഹാദരം നല്‍കി. മാളിയേക്കല്‍ ബാവയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പെരുമണ്ണൂര്‍ ഫുട്ബാള്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് എം വി സുരേഷ്, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ഗഫൂര്‍, ഉദയന്‍, നിധീഷ്, ഉണ്ണികൃഷ്ണന്‍, സുകുമാരന്‍, സുജിത്ത്, സജീവ് എന്നിവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam സ്വന്തം കൈയില്‍ നിന്നും പണം മുടക്കി റോഡ് നവീകരണം നടത്തിയ ജനപ്രതിനിധിയെ ആദരിച്ചു