ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീണ് കാഞ്ഞിരക്കോട് തോട്ടുപാലത്തിൽ വീട് തകർന്ന് വീണു. ആലത്തൂർ മനപ്പറമ്പിൽ കൃഷ്ണൻകുട്ടിയുടെ ഓട് മേഞ്ഞ വീടാണ് പൂർണമായും തകർന്നത്.
വീടിനുള്ളിൽ 70 വയസുള്ള കൃഷ്ണൻകുട്ടിയും ഭാര്യ 50 വയസ്സുള്ള രത്നവും മകൻ മനോജും ഉണ്ടായിരുന്നു. ഓടും ഉത്തരത്തിലെ മരങ്ങളും വീണ് ഇവർക്ക് നിസാരമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.നാട്ടുകാരെത്തിയാണ് ഇവരെ തകർന്ന വീടിനുള്ളിൽ നിന്ന് പുറത്തെത്തിച്ചത്.