എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും ആനയൂട്ടും നടന്നു

കുണ്ടന്നൂര്‍ എരിഞ്ഞിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും, ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി
ആവണപ്പറമ്പ് പ്രദീപന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി എം. എസ് നാരായണ അയ്യര്‍, കോമരം മണി, ഭാരവാഹികളായ രവി നാരായണന്‍, രാജന്‍ പുഴങ്കര, സേതുമാധവന്‍ പുഴങ്കര, ഉണ്ണികൃഷ്ണന്‍, ഹരി, ആദര്‍ശ് പരമേശ്വരന്‍, പ്രതീഷ്, മനോജ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.