എരുമപ്പെട്ടി മങ്ങാട് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു

എരുമപ്പെട്ടി മങ്ങാട് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. കാലത്ത് ഗണപതിഹോമം, കുടിവെപ്പ്, തുടര്‍ന്ന് മങ്ങാട്ടുകാവ് അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് താലത്തിന്റെയും ഉടുക്ക് പാട്ടിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ച് വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിളക്കുപാട്ട്, അയ്യപ്പ ജനനം, പാല്‍ കിണ്ടി എഴുന്നള്ളിപ്പ്, പൊലിപ്പാട്ട്, തിരിഉഴിച്ചില്‍, അയ്യപ്പനും വാവരും വെട്ടും തടവും എന്നീ ചടങ്ങുകളോടെ വിളക്കാഘോഷം നടന്നു. സമിതി രക്ഷാധികാരി പി.കെ. സുരേഷ്, പ്രസിഡന്റ് പി.വി.സുബ്രമണ്യന്‍, സെക്രട്ടറി പി.കെ. മനോജ്, ട്രഷറര്‍ കെ.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം സതീശനും സംഘവും വിളക്ക് യോഗം നയിച്ചു. അന്നദാനവും നടന്നു. തുടര്‍ന്ന് താലം എടുത്ത മാളികപ്പുറങ്ങള്‍ക്ക് നറുക്കെടുപ്പിലൂടെ സെറ്റ് മുണ്ട് സമ്മാനമായി നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image