വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന എയിഡ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്തു

വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന എയിഡ്‌സ് ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. റോസിലിന്‍ അധ്യക്ഷത വഹിച്ചു. വേലൂര്‍ കുടുംബരോഗ്യ കേന്ദ്രം ജീവനക്കാരുടേയും ആശ പ്രവര്‍ത്തരുടെയും ഫ്‌ലാഷ് മോബ്, സ്‌കിറ്റ്, അമല മെഡിക്കല്‍ കോളേജ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണ ക്ലാസ്, ക്വിസ്സ് തുടങ്ങിയവ ദിനാചാരണത്തിന്റെ ഭാഗമായി നടന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫാറൂഖ് പി എം, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് വസന്ത എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT