പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുന്നാളാണ് ആഘോഷിച്ചത്. തിരുനാള്‍ കുര്‍ബാനക്ക് സെന്റ് മേരീസ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ജോയ് പുത്തൂര്‍ മുഖ്യ കാര്മീകാനായി.ഫാ.ജോമോന് മുരിങ്ങത്തേരി തിരുനാള്‍ സന്ദേശം നല്കി. ഇടവക അസിസ്റ്റന്റ് വികാരി ഫാ.ബെന്നി ചിറ്റിലപിള്ളി എസ്.ഡി.വി സഹകാര്മീകനായി. വൈകീട്ട് ഭക്തി സാന്ദ്രമായ തിരാള് പ്രദക്ഷിണം നടക്കും. ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍, കൈക്കാരന്മാരായ കെ.എ.ബേബി,ജോയ് ആന്റണി,എം. കെ ജോഷി,കെ.എ.രാജു, തിരുനാള്‍ കണ്‍വീനര്‍ എം. കെ.ജോണ്സണ് എന്നിവര്‍ നേതൃത്വം നല്കി.



