എരുമപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികാഘോഷം നടന്നു

 

എരുമപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികാഘോഷം ജില്ലാപഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എന്‍.പി.അജയന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുമന സുഗതന്‍, മെമ്പര്‍മാരായ എം.കെ.ജോസ്, സ്വപ്നപ്രദീപ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, ലത ഹരി തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.

ADVERTISEMENT