എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പൊതുവഴി കയ്യേറിയതായുള്ള പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കരുതലും കൈതാങ്ങും അദാലത്തില്‍ നിര്‍ദ്ദേശം. ഏരുമപ്പെട്ടി പഞ്ചായത്തംഗം എം.സി. ഐജു നല്‍കിയ പരാതിയിലാണ് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു നിര്‍ദ്ദേശം നല്‍കിയത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷന്റെയും, പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ മധ്യഭാഗത്ത് കൂടി പുഴ കടവിലേക്കും മേഖലയിലെ 18 ഓളം വീട്ടുക്കാര്‍ക്കും സഞ്ചരിക്കാനുള്ള പൊതുവഴിയാണ് പോലീസ് കയേറിയിട്ടുള്ളതെന്ന് കാണിച്ചാണ് ഐജു അദാലത്തില്‍ പരാതി നല്‍കിയിരുന്നത്. പൊതുവഴിയിലേക്ക് ഇറക്കിയാണ് പോലീസ് സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് 2022-ല്‍ ജന സമക്ഷം പരിപാടിയില്‍ ഐജു നല്‍കിയ പരാതിയെ തുടര്‍ന്ന് ഭൂരേഖ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് അദാലത്തിലെ സിറ്റിംഗില്‍ മന്ത്രി ആര്‍. ബിന്ദു നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. റോഡ് കയേറിയത് തിരിച്ച് പിടിക്കണമെന്ന ആവശ്യത്തിന് കളക്ട്‌റോട് നടപടി സ്വീകരിക്കാനാണ് അദാലത്തില്‍ നിര്‍ദ്ദേശമുണ്ടായതെന്ന് പരാതിക്കാരനായ ഏരുമപ്പെട്ടി പഞ്ചായത്തംഗം ഐജു വ്യക്തമാക്കി.
Home Bureaus Kunnamkulam എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പൊതുവഴി കയ്യേറിയതായുള്ള പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ കരുതലും കൈതാങ്ങും അദാലത്തില്‍...