എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ ന്യൂയര്‍ ആഘോഷിച്ചു

എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ ന്യൂ ഇയര്‍ ആഘോഷിച്ചു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി വികാരി ഫാദര്‍ ജോഷി ആളൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി അധ്യക്ഷനായി.ചടങ്ങില്‍ ജെ.ജെ.യു ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത ടി.ജി സുന്ദര്‍ലാല്‍, സി.എ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രസ് ക്ലബ്ബ് അംഗം ശര്‍മ്മജിയുടെ മകള്‍ പി.എസ് അനന്യ എന്നിവരെ അനുമോദിച്ചു. വൈസ് പ്രസിഡന്റ് കെ.കെ മാത്യു, സെക്രട്ടറി കെ.സി ഡേവിസ്, ജോയിന്റ് സെക്രട്ടറി കെ.ആര്‍ രാധിക, ട്രഷറര്‍ വേണുഗോപാലന്‍ അമ്പലപ്പാട്ട്, റഫീക്ക് ഐനിക്കുന്നത്ത്, ശര്‍മ്മാജി, ഇബ്രാഹിം പഴവൂര്‍, ഫൊറോന പള്ളി ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT