എരുമപ്പെട്ടി ശങ്കരന്‍കാവ് മകരപത്ത് ആഘോഷത്തിനോടനുബന്ധിച്ച് തിപ്പല്ലൂര്‍ ദേശകമ്മിറ്റി സംഘടിപ്പിച്ച സമ്മാനകൂപ്പണ്‍ വിതരണത്തിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു. ഒന്നാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടര്‍ എരുമപ്പെട്ടി സ്വദേശി ബിജോയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനമായി റഫ്രിജറേറ്റര്‍ , മൂന്നാം സമ്മാനമായി ടെലിവിഷന്‍ എന്നിവയ്ക്ക് പുറമേ നിരവധി പ്രോല്‍സാഹന സമ്മാനങ്ങളും ഒരുക്കിയിരുന്നു. മേജര്‍ കെ.പി.ജോസഫ് സമ്മാന വിതരണം നിര്‍വ്വഹിച്ചു. ദേശ കമ്മറ്റി പ്രസിഡന്റ് എ.വി.ജയന്‍,സെക്രട്ടറി കെ.ആര്‍.സതീശന്‍ ,ട്രഷറര്‍ സുനില്‍ എന്നിവരും കമ്മിറ്റി മെമ്പര്‍മാരും പങ്കെടുത്തു.
Home Bureaus Erumapetty തിപ്പല്ലൂര്‍ ദേശകമ്മിറ്റി സംഘടിപ്പിച്ച സമ്മാനകൂപ്പണ്‍ വിതരണത്തിന്റെ നറുക്കെടുപ്പും സമ്മാനദാനവും നടന്നു