തുടരും വളരും എരുമപ്പെട്ടി എന്ന ശീര്‍ഷകത്തില്‍ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്തു. മങ്ങാട് സെന്ററില്‍ നടന്ന ചടങ്ങില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ പ്രകാശനം നിര്‍വ്വഹിച്ചു. ജനകീയം, ജനക്ഷേമം, ജനപക്ഷം, സുതാര്യം, വികസനം, ദീര്‍ഘവീക്ഷണം തുടങ്ങിയ തലകെട്ടുകളോടെയാണ് മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുള്ളത്. എല്‍.ഡി.എഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ ടി കെ മനോജ് കുമാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം എസ് സിദ്ധന്‍, നേതാക്കളായ എസ് ബസന്ത് ലാല്‍, കെ വി ശങ്കരനാരായണന്‍, കെ എം അഷറഫ്, വി രഞ്ജിത്ത്, സി ജെ സിജോ, യുകെ മണി, ഓ ബി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി മീന സാജന്‍, ബ്ലോക്ക് സ്ഥാനാര്‍ത്ഥികളായ പി.എം.സജി, സ്വപ്ന പ്രദീപ്, റൈസി ഷാജന്‍ എന്നിവരും പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.
Home Bureaus Erumapetty ‘തുടരും വളരും’ എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു



