മാധ്യമ പ്രവര്‍ത്തന രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ റഷീദ് എരുമപ്പെട്ടിയേയും ടി.ജി.സുന്ദര്‍ലാലിനേയും ആദരിച്ചു

മാധ്യമ പ്രവര്‍ത്തന രംഗത്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ റഷീദ് എരുമപ്പെട്ടിയേയും ടി.ജി.സുന്ദര്‍ലാലിനേയും എരുമപ്പെട്ടി പ്രസ് ക്ലബ് ആദരിച്ചു. എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റും സി.സി.ടിവി, ടി.സി.വി സീനിയര്‍ റിപ്പോര്‍ട്ടറുമാണ് റഷീദ് എരുമപ്പെട്ടി. പ്രസ് ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗവും മാധ്യമം പത്രത്തിന്റെ ലേഖകനുമാണ് ടി.ജി.സുന്ദര്‍ലാല്‍. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങ് എസി മൊയ്തീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി കെ.സി. ഡേവിസ് അധ്യക്ഷനായി. റീച്ച് ഫോര്‍ ദ സ്റ്റാര്‍സ് ചീഫ് കോഡിനേറ്റര്‍ മേജര്‍ കെ.പി. ജോസഫ് ഉപഹാര സമര്‍പ്പണം നടത്തി.

പ്രസ് ക്ലബ് അംഗം ശര്‍മജി വരച്ച ഛായ ചിത്രങ്ങള്‍ ചടങ്ങില്‍ സമ്മാനിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.കെ.ജോസ്, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ കെ.എം.അഷറഫ്,ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം അശോകന്‍ മമ്പറമ്പില്‍, എരുമപ്പെട്ടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം. വി.ബാബു മാസ്റ്റര്‍, ഇടം സാംസ്‌കാരിക സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്,കവി ശശികുമാര്‍ എരുമപ്പെട്ടി, പ്രസ് ക്ലബ്ബ് ജോയിന്റ് സെക്രട്ടറി കെ.ആര്‍.രാധിക, എക്‌സിക്യൂട്ടീവ് അംഗം പി.എന്‍. അനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT