ആനയെ ആദ്യമായി തൊട്ടറിഞ്ഞ സന്തോഷത്തിലാണ് എത്യോപ്യന്‍ ആര്‍ച്ച് ബിഷപ്പ് ആബൂനെ മല്‍ക്കിസേദക്ക്. പെങ്ങാമുക്ക് മൂലേപ്പാട് മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് എത്തിയതായിരുന്നു ആര്‍ച്ച് ബിഷപ്പ്. വാദ്യമേളങ്ങള്‍ ആസ്വദിച്ചും കൊമ്പന്‍ പാമ്പാടി രാജന്റെ കൊമ്പ് പിടിച്ചും ആര്‍ച്ച് ബിഷപ്പ് പെരുന്നാളില്‍ പങ്കെടുത്തു. ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, വികാരി ഫാ.ജോസഫ് ചെറുവത്തൂര്‍ എന്നിവര്‍ പെരുന്നാള്‍ ആഘോഷത്തെ പറ്റി ആര്‍ച്ച് ബിഷപ്പിന് വിശദീകരിച്ചു നല്‍കി. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് പങ്കെടുക്കാനാണ് ഏത്യോപ്യന്‍ ആര്‍ച്ച് ബിഷപ്പ് കേരളത്തിലെത്തിയത്. പരുമലയില്‍ വെച്ച് കുന്നംകുളത്തെ പെരുന്നാളുകളെ പറ്റിയറിഞ്ഞപ്പോള്‍ ആര്‍ച്ച് ബിഷപ്പ് മൂലേപ്പാട് പള്ളിയിലെത്തുകയായിരുന്നു.



