സത്യസന്ധതയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം

കണ്ട് കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ വിദ്യാര്‍ത്ഥിനി ഇവ എയ്ഞ്ചലിനെ ജന്മനാട് അനുമോദിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഗ്രാമ സഭയിലാണ് ഡെന്നി ചുങ്കത്തിന്റെയും ജിന്‍സിയുടേയും മകള്‍ ഇവ എയ്ഞ്ചലിനെ അനുമോദിച്ചത്. വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്‌സ് ബദാനിയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. വാര്‍ഡ് മെമ്പര്‍ കെ.ഗോവിന്ദന്‍കുട്ടി, ഓവര്‍സിയര്‍ കൃഷ്‌ണേന്ദു, ജെ.എച്ച്.ഐ സി.ജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT