31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ആദൂര്‍ മഹാത്മ എല്‍ പി സ്‌കൂളിന്റെ 75 ാം വാര്‍ഷികമാഘോഷിച്ചു

ആദൂര്‍ മഹാത്മ എല്‍ പി സ്‌കൂളിന്റെ 75 ാം വാര്‍ഷികമാഘോഷിച്ചു

49

ആദൂര്‍ മഹാത്മ എല്‍ പി സ്‌കൂളിന്റെ 75 വാര്‍ഷികാഘോഷം ഡോ.യൂയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ പി.കെ. വിനയകുമാരന്‍ അധ്യക്ഷനായി. വിരമിക്കുന്ന പ്രധാന അധ്യാപിക കെ.വി.ഗീതയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. മുന്‍ പ്രധാന അധ്യാപകന്‍ ഗംഗാധരന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ഗോപി, പി.ടി.എ പ്രസിഡന്റ് വിന്യ ജയന്‍, ജലീല്‍ ആദൂര്‍, സജീവ് ചാത്തനാത്ത്, പി.സി. ഗോപാലകൃഷ്ണന്‍, നാസിമ സെക്കീര്‍, പി.എ.അക്ബര്‍ ഫൈസല്‍, സി.എഫ്.ഷീബ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!