ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മെല്‍തോദ് ഹായെ 2025 ഒമ്പതാമത് സുവിശേഷ മഹായോഗം നടന്നു. മോര്‍ ബസേലിയോസ് നഗര്‍ പാലക്കല്‍ ഓഡിറ്റോറിയത്തില്‍
വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയും പള്ളി ഗായകസംഘത്തിന്റെ ഗാന ശൂശുഷയും ഉണ്ടായി. സുവിശേഷ യോഗം വികാരി ഫാ. ബിജുമുങ്ങാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യൂസ് ഈരാളില്‍ മൂന്ന് ആലോചനകളെക്കുറിച്ച് വചന സന്ദേശം നല്‍കി.
ഗായകസംഘ അംഗങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. ട്രസ്റ്റി സി.യു ശലമോന്‍ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് , ശോഭ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.സ്‌നേഹ വിരുന്നും ഉണ്ടായി നിരവധി വിശ്വാസികള്‍ പങ്കെടുത്തു.കുടുംബ യൂണിറ്റ് ഭാരവാഹികളായ വൈസ് പ്രസിഡന്റ് എ.വി ജോസ് , സെക്രട്ടറി മണി ജോയ് , ജോയിന്‍ സെക്രട്ടറി തങ്കമണി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.