സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സിപിഎമ്മിന്റെ ഭരണപരാജയങ്ങള്‍ മറച്ചുവെക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍മാര്‍ക്ക് എതിരെ നടത്തുന്ന കുപ്രചരണങ്ങളിലും അഴിമതി ആരോപണത്തിലും പ്രതിഷേധിച്ച് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. 17-ാം വാര്‍ഡ് വായനശാല പരിസരത്ത് വെച്ച് നടത്തിയ ധര്‍ണ്ണ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ടി.പി ദേവസ്സി അധ്യക്ഷത വഹിച്ചു. പി. എസ് സുനീഷ് മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എം.സി ഐജു,
ടി.കെ ദേവസ്സി, അജു നെല്ലുവായ്, കെ. ഗോവിന്ദന്‍കുട്ടി, അനിതവിന്‍സെന്റ്, ഫ്രിജോ വടക്കൂട്ട്, എം.എ ഉസ്മാന്‍, മീന ശലമോന്‍, പി.എം യൂസഫ്,റീന വര്‍ഗ്ഗീസ്,റിജി ജോര്‍ജ്, സതി മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT