ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍- സിഐടിയു തൃശ്ശൂര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണം കുന്നംകുളം അര്‍ബന്‍ ബാങ്ക് ഹാളില്‍ വച്ച് നടന്നു. മെമ്പര്‍ഷിപ്പ് വിതരണവും തുടര്‍ന്നുള്ള യോഗത്തിന്റെ ഉദ്ഘാടനവും ഇ.ഡബ്ലിയു.യു ജില്ലാ പ്രസിഡന്റ് പി ജി സുബിദാസ് നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷനായി. സിഐടിയു കുന്നംകുളം ഏരിയ പ്രസിഡന്റ് മുരളീധരന്‍, ഇ ഡബ്ലിയു യു ജില്ലാ ട്രഷറര്‍ കെ എം റോയ്, ജില്ലാ വൈസ് പ്രസിഡന്റ് കെ സി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നംകുളം ഏരിയ കമ്മിറ്റി സെക്രട്ടറി മനോജ് ബേബി സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.
Home Bureaus Kunnamkulam ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തൃശ്ശൂര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണം നടത്തി