ഞമനേംങ്ങാട് ഓള്‍ഡ് എ എല്‍ പി സ്‌കൂളില്‍ ഇവിഎം മെഷീന്‍ തകരാറിലായി

വടക്കേക്കാട് പഞ്ചായത്ത് ഞമനേംങ്ങാട് ഓള്‍ഡ് എ എല്‍ പി സ്‌കൂള്‍ ഇവിഎം മെഷിന്‍ തകരാറിലായി. കൃത്യ സമയത്ത് തന്നെ പോളിംഗ് ആരംഭിച്ചെങ്കിലും വിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ ആദ്യം 88-ാം
ബൂത്തില്‍ മെഷിന്‍ തകരാറിലായിരുന്നു. പിന്നീട് അര മണിക്കൂര്‍ സമയം എടുത്ത് പ്രശ്‌നം പരിഹരിച്ചെങ്കിലും തുടര്‍ന്ന് 87-ാം ബൂത്തിലും തകരാര്‍ ഉണ്ടായി. ഈ സമയങ്ങളില്‍ സാമാന്യം നല്ല തിരക്കാണ് ഉണ്ടായിരുന്നത്.

ADVERTISEMENT