ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം നടത്തി

കുന്നംകുളം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സ്റ്റാര്‍ലിറ്റ് എസ്.ഐ.സി. ഉദ്ഘാടനം ചെയ്തു. സംസ്‌കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രദര്‍ശനം. വീട്ടുമുറ്റത്തും തോട്ടത്തിലും നില്‍ക്കുന്ന ഔഷധസസ്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കാനും ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് സാധിച്ചു.

 

ADVERTISEMENT