ഗുരുവായൂരില്‍ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച എക്‌സിബിഷനില്‍ ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിനിന്റെ പ്രചരണവും സ്‌ക്രീനിങ്ങും ലക്ഷ്യമിട്ട് ബോധവത്കരണ സ്റ്റാള്‍ ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.എസ് മനോജ് അധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.പി.സജീവ് കുമാര്‍, നഗര കുടുംബാരോഗ്യ കേന്ദ്രം ഗുരുവായൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രത്യുക്ഷ, ആരോഗ്യകേരളം പ്രോഗ്രാം ഓഫീസര്‍മാര്‍, നഗര കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.