എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ ഇടവകയിലെ സെന്റ് സെബാസ്റ്റ്യന്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഐ ബാങ്ക് അസോസിയേഷന്‍ കേരളയും അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയും ചേര്‍ന്ന് നേത്രദാന സമ്മതപത്രം ശേഖരിച്ചു. കുടുംബ കൂട്ടായ്മയില്‍ നിന്നുള്ള 50 പേരുടെ നേത്രദാന സമ്മത പത്രം യൂണിറ്റ് പ്രസിഡന്റ് സി. വി. ബേബിയില്‍ നിന്നും വികാരി ഫാ. ജോഷി ആളൂര്‍ , സഹ വികാരി ഫാ. ജീസ് അക്കര പറ്റ്യേക്കല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഭാരവാഹികളായ സുനില്‍ എം. എഫ്, മോന്‍സി എം. ജെ, ബിബിന്‍ സി. ബി ഓസ്റ്റീന്‍ സെബി എന്നിവര്‍ പങ്കെടുത്തു.