സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നേത്ര ക്യാമ്പ് നടത്തി

കടവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എടപ്പാള്‍ റെയ്ഹാന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് കുട്ടികള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പി.ടി.എ പ്രസിഡണ്ട് വി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.വി.വൃന്ദ അധ്യക്ഷയായ യോഗത്തില്‍ റെയ്ഹാന്‍ ആശുപത്രിയിലെ ഹിസാന തസ്‌നി നേത്ര രോഗങ്ങളെക്കുറിച്ചും, നേത്രസംരക്ഷണത്തെക്കുറിച്ചും സംസാരിച്ചു. പ്രധാനാധ്യാപിക ബിന്ദു ബാബു, എം.പി.ടി.എ.പ്രസിഡണ്ട് രെജിന, എന്‍എസ്എസ് വളണ്ടിയര്‍ കെ എ ആര്യ, റുമെയ്‌സ ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു. ഒപ്‌ടോമെട്രിസ്റ്റ് റിന്‍ഷ, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT