കുന്നംകുളം പിസാറ്റ് കോളേജില്‍ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കുന്നംകുളം പിസാറ്റ് കോളേജില്‍ ഡോ. റാണി മേനോന്‍ മാക്‌സ് വിഷന്‍ ഐ ക്ലിനിക്കിന്റെ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
പിസാറ്റ് കോളേജ് മാനേജിങ് ഡയറക്ടര്‍ സുനില്‍ പി കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിസാറ്റിനു വേണ്ടി പ്രിന്‍സിപ്പല്‍ ലീന സുനിലും ക്ലിനിക്കിന് വേണ്ടി സുജിത്തും ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥിനികളുടെയും അദ്ധ്യാപകരുടെയും നേത്രപരിശോധന നടത്തി.
ക്യാമ്പിന് ഡോ. റാണിമേനോന്‍ ഐ ക്ലിനിക്കിലെ സ്റ്റാഫ് അംഗങ്ങള്‍ നേതൃത്വം നല്‍കി. പരിശോധന രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു.

ADVERTISEMENT