57 വര്‍ഷത്തെ സേവനത്തിന് ശേഷം കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി പദവി ഒഴിയുന്ന ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിക്ക് ക്ഷേത്ര ക്ഷമ സമിതിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. ദേവസ്വം വക ശാന്തിമഠത്തില്‍ നിന്നും കുടുംബസമേതം പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഓലക്കുടയുമേന്തി യാത്രയപ്പ് നടക്കുന്ന ശിവശക്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സമിതി പ്രസിഡന്റ് പി കെ സുനില്‍ അധ്യക്ഷനായിരുന്നു. സമിതിയുടെ കുടുംബസംഗമവും വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം സെക്രട്ടറി ടി ആര്‍ സജീവ്, ട്രഷറര്‍ ടി മാധവമേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമിതി വക ഉപഹാരവും നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു.
Home Bureaus Kunnamkulam തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി പദവി ഒഴിയുന്ന നാരായണന്‍ നമ്പൂതിരിക്ക് യാത്രയപ്പ് നല്‍കി