കുടുംബസംഗമവും സ്മരണിക പ്രകാശനവും നടത്തി

മറ്റം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ 10-ാം വാര്‍ഷികവും കുടുംബസംഗമവും സ്മരണിക പ്രകാശനവും നടന്നു. മറ്റം കരിസ്മ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷവും, കുടുംബസംഗമവും കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. എംഫാസ് പ്രസിഡണ്ട് വി.എ. കൊച്ചു ലാസര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ടി.ഒ. ജോയ്, സാഹിത്യകാരായ ഡോ. വടക്കുംമ്പാട് നാരായണന്‍ മാസ്റ്റര്‍, രജിതന്‍ കണ്ടാണശ്ശേരി, എംഫാസ് ഭാരവാഹികളായ വി.സി. ഗ്ലേഡ്‌റെ ജോണ്‍, കെ.എല്‍. ഫ്രാന്‍സിസ്, ജോണ്‍സന്‍ കാക്കശ്ശേരി, എന്‍. എല്‍. സ്റ്റീഫന്‍, എം.ആര്‍.വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT