32 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk സി.പി.ഐ ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു

സി.പി.ഐ ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു

39

സി.പി.ഐ ചൂണ്ടല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല കുടുംബ സംഗമം സംഘടിപ്പിച്ചു. കേച്ചേരി ജ്ഞാനപ്രകാശിനി യു.പി. സ്‌കൂളില്‍ നടന്ന കുടുംബസംഗമം സി.പി.ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ സി.എന്‍.ജയദേവന്‍ ഉദ്ഘാടനം ചെയ്തു.പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.ജെ. ജിജു അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായ രാഗേഷ് കണിയാംപറമ്പില്‍, മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍. മനോജ്, ലോക്കല്‍ സെക്രട്ടറിവി.പി. ലീല ഗ്രാമപഞ്ചായത്ത് അംഗം സി.എ.ലിജു എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ്‍ഗ്രസ് ചൂണ്ടല്‍ മണ്ഡലം വൈസ് പ്രസിഡണ്ട് റുബീന അന്‍വര്‍, പ്രവാസി കോണ്‍ഗ്രസ് നേതാവ് പി കെ റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം പേര്‍ സി.പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് രക്ത പതാക നല്‍കി ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!