‘ഫാമിലി ട്രിപ്പ്’ പ്രകാശനം ചെയ്തു

ഒരുമനയൂർ സ്വദേശിയും മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ചരിത്ര ബിരുദ വിദ്യാർത്ഥിയുമായ അമാന റിഫാ അബ്ദുൽ റസാഖ് എഴുതിയ യാത്ര ചരിത്രങ്ങൾ അടങ്ങിയ പുസ്തകമാണ്  “ഫാമിലി ട്രിപ്പ്”. ഗുരുവായൂർ ഇ എം എസ് സ്ക്വയറിൽ നടത്തിവന്നിരുന്ന പുസ്തകോത്സവത്തിന്റെ സമാപന ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ ആണ് കവിയും
പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണന്റെ സാന്നിധ്യത്തിൽ പ്രകാശനം നിർവഹിച്ചത്. ഗീത ടീച്ചർ പുസ്തക പരിചയം നടത്തി. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് എംസി സുനിൽകുമാർ,  ശ്യാം പെരുമ്പിലാവ് തുടങ്ങിയവർ സംസാരിച്ചു.

ADVERTISEMENT