ഓര്‍മയിലെ വന്നേരി തറവാട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും, അധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. പൂര്‍വവിദ്യാര്‍ത്ഥികളില്‍ പഴയ ലീഡര്‍മാരും, കലാ-സാഹിത്യ-വിദ്യാഭ്യാസ-രാജ്യരക്ഷാ-നാടക സംഗീത മേഖലയിലെ പ്രതിനിധികളുമായവരെ ആദരിച്ചു. കേണല്‍ മരക്കാര്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, കമറുദ്ദീന്‍ ആമയം, ഉമ്മര്‍ അറക്കല്‍, അഡ്വ.പി.എന്‍. അബൂബക്കര്‍, ജിയോ മാറഞ്ചേരി, റഊഫ് പെരുമ്പടപ്പ്, ഗിരീശന്‍ ഭട്ടതിരിപ്പാട്, അധ്യാപകരായ ചാന്ദിനി , ജാനു, റോസിലി, ലീല, ശാന്ത, ലീഡര്‍മാരായിരുന്ന ഒഎം മുഹമ്മദലി, കെവി ബക്കര്‍, ജമാല്‍ പരപ്പില്‍, ഖാദര്‍ ഞമനേകാട് എന്നിവരെയും ജീവകാരുണ്യ പ്രവര്‍ത്തക അഭയം മൈമൂനയെയുമാണ് ആദരിച്ചത്. തറവാട് ഗ്രൂപ്പ് അഡ്മിന്‍മാര്‍ യോഗം നിയന്ത്രിച്ചു. ഉമ്മര്‍ എരമംഗലം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പി.പി.അഷ്‌റഫ് അദ്ധൃക്ഷത വഹിച്ചു, യൂസഫ് തിയ്യത്തയില്‍ സ്വാഗതവും കെ.എം.സതീശന്‍ നന്ദിയും പറഞ്ഞു.