യാത്രയയപ്പ് യോഗവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി

പഴഞ്ഞി എം ഡി കോളേജിലെ അവസാന വര്‍ഷ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി. കോളേജ് ഹാളില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ മഞ്ജുഷയുടെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗവും ബോധവല്‍ക്കരണ ക്ലാസ്സും ഡോക്ടര്‍ ജിജി പോള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെല്‍ഫ് ഫിനാന്‍സിംഗ് മേധാവി ഡോക്ടര്‍ രാജീവ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിജിത്ത്, ഡോക്ടര്‍ അനീഷ് രാംദാസ്, ഡോക്ടര്‍ ജെസ്സി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT