22 വര്‍ഷത്തിലധികം കടിക്കാട് സ്‌കൂളില്‍ കായികാധ്യാപകനായി സേവനം അനുഷ്ഠിച്ച നാസര്‍ ഹുസൈന്‍ മാസ്റ്റര്‍ ഈ അധ്യയന വര്‍ഷം വിരമിക്കും. ഇതോടനുബന്ധിച്ച് യാത്രയയപ്പ് യോഗം നടത്തി. പെരിയമ്പലത്ത് നടന്ന പരിപാടിയില്‍ നാസര്‍ മാസ്റ്റര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സന്‍ തളികശ്ശേരി, വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂര്‍, മൂസ ആലത്തയില്‍, സദാനന്ദന്‍ മാഷ്, മന്നലാംക്കുന്ന് മുഹമ്മദുണ്ണി, ഗോവിന്ദന്‍ മാഷ്, റഹീം വീട്ടിപ്പറമ്പില്‍, തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.



