ഗുരുവായൂര്‍ നഗരസഭയില്‍ കര്‍ഷകദിനം ആചരിച്ചു

ഗുരുവായൂര്‍ നഗരസഭയില്‍ നടന്ന കര്‍ഷകദിനാചരണം എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാജിത റഹ്‌മാന്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എം. ഷെഫീര്‍, എ. സായിനാഥന്‍, ബിന്ദു അജിത് കുമാര്‍, കൃഷി ഓഫീസര്‍ വി.സി. രജിന, കൃഷി ഫീല്‍ഡ് ഓഫീസര്‍ എസ്. ശശീന്ദ്ര, പി.എ. അരവിന്ദന്‍, വത്സന്‍ കളത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image