ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ഗ്രൗണ്ടില്‍ ഏപ്രില്‍ 21 മുതല്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ റിബെല്‍സ് എടക്കഴിയൂരിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് എഫ് സി തിരുവത്ര കപ്പ് നേടിയത്. സമാപന സമ്മേളനം മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.എല്‍ ചെയര്‍മാന്‍ ജി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു.