ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ കല്‍കുരിശ് സ്ഥാപിത പെരുന്നാള്‍ ആഘോഷിച്ചു

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ കല്‍കുരിശ് സ്ഥാപിത പെരുന്നാള്‍ ആഘോഷിച്ചു. എ.ഡി. 52ല്‍ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കല്‍കുരിശു സ്ഥാപിത പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ജൂലൈ 19,20 ശനി,ഞായര്‍ ദിവസങ്ങളിലായി നടന്ന പെരുന്നാള്‍ ശുശ്രൂഷകളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന മാനേജര്‍ റവറന്റ് യാക്കോബ് റമ്പാന്‍ മുഖ്യ കാര്‍മികനായി. ശനിയാഴ്ച വൈകീട്ട് 6 മണിക് സന്ധ്യാമസ്‌കാരവും ധൂപപ്രാര്‍ത്ഥനയും കൈമുത്തും നടന്നു. ഞായറാഴ്ച സെമിത്തേരി ചാപ്പലില്‍ രാവിലെ 6.15ന് പ്രഭാത നമസ്‌കാരം 7 മണിക്ക് വി. കുര്‍ബ്ബാനയും കത്തീഡ്രലില്‍ രാവിലെ 8 മണിക് പ്രഭാത നമസ്‌കാരം 8.45ന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദക്ഷിണവും, കുരിശിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും, ആശീര്‍വാദവും കൈമുത്തും ഉണ്ടായി.നേര്‍ച്ച സദ്യവിതരണവും ഒരുക്കിയിരുന്നു. വികാരി ഫാ.വി.എം സാമുവേല്‍ സഹവികാരി ഫാ. ജോസഫ് ജോര്‍ജ്ജ്, ട്രസ്റ്റി റെജി. സി. ഐ. സെക്രട്ടറി ബെന്നി കെ.എസ് എന്നിവരുടെ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT