നടുപ്പന്തി സെന്റ് മേരീസ് കുരിശുപള്ളി പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം സെന്റ് ലാസറസ് പഴയപള്ളിക്കു കീഴിലെ നടുപ്പന്തി സെന്റ് മേരീസ് കുരിശുപള്ളി പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌കാരവും, നേര്‍ച്ച വിളമ്പും നടന്നു. ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം പ്രദക്ഷിണവും ധൂപ പ്രാര്‍ത്ഥനയും നേര്‍ച്ച സദ്യയും ഉണ്ടായിരുന്നു. വികാരി ഫാ. ഗീവര്‍ഗീസ് ജോണ്‍സന്‍, കൈസ്ഥാനി കെ സി കുര്യാക്കോസ്, സെക്രട്ടറി ഷെറിന്‍ പോള്‍, കണ്‍വീനര്‍ വി ജി ജോയ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നല്‍കി

 

ADVERTISEMENT