ഡയാലിസിസ് രോഗികള്‍ക്ക് സഹായ ഹസ്തവുമായി എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മിറ്റി

എരുമപ്പെട്ടി പഞ്ചായത്തിലെ ഡയാലിസിസ് രോഗികള്‍ക്ക് സഹായ ഹസ്തവുമായി എരുമപ്പെട്ടി വിഭാഗം പൂരാഘോഷ കമ്മിറ്റി. എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രം വഴി ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികള്‍ക്ക് അമ്പതിനായിരം രൂപയുടെ കുത്തിവെപ്പ് മരുന്നുകള്‍ പൂരാഘോഷ കമ്മിറ്റി സൗജന്യമായി നല്‍കി. പ്രസിഡന്റ് എന്‍.വി സുരേഷില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ടി.പി രാജഗോപാലന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ടോണി ആളൂര്‍, ആശുപത്രി വികസന സമിതി മെമ്പര്‍ കെ.എം അഷറഫ് എന്നിവര്‍ ചേര്‍ന്ന് മരുന്ന് ഏറ്റുവാങ്ങി. പൂരാഘോഷ കമ്മറ്റി സെക്രട്ടറി എം.കെ രാജേഷ്, ട്രഷറര്‍ എ.കെ ജയന്‍, ഭാരവാഹികളായ പി.എസ് സുനില്‍, സ്വാമിനാഥന്‍, അരുണ്‍ കുട്ടപ്പന്‍, എം.എസ് ഹരിദാസ് എന്നിവരും സന്നിഹിതരായി.

ADVERTISEMENT