കരിക്കാട് പൂളക്കല്‍ പരേതനായ സുരേന്ദ്രന്റെ മകന് അന്‍ജിത്താണ് മരിച്ചത്. തിങ്കളാഴ്ച കാലത്ത് അന്‍ജിത്തിന് പനിയും, ശര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടോല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും, തുടര്‍ന്ന് അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. കരിക്കാട് സി.എം.എല്‍.പി. സ്കൂളിലെ 3 -ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍ജിത്ത്. ജിഷയാണ് മാതാവ് .7-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യനന്ദ സഹോദരിയാണ്. 6 മാസം മുമ്പാണ് അന്‍ജിത്തിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്.