24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu അക്കിക്കാവ് കെ കരുണാകരന്‍ റോഡ് തകര്‍ന്ന നിലയില്‍

അക്കിക്കാവ് കെ കരുണാകരന്‍ റോഡ് തകര്‍ന്ന നിലയില്‍

അക്കിക്കാവിലെ കെ കരുണാകരന്‍ റോഡ് തകര്‍ന്ന നിലയില്‍. യാത്രാദുരിതം പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി . ആല്‍ത്തറ റോഡില്‍ നിന്നും പന്നിത്തടം ബൈപ്പാസിലേക്കുള്ള റോഡാണ് തകര്‍ന്നു തരിപ്പണമായ അവസ്ഥയിലുള്ളത് . റോഡിന്റെ മുന്നൂറു മീറ്ററോളം കടവല്ലൂര്‍ പഞ്ചായത്തിലും ബാക്കി വരുന്ന 200 മീറ്റര്‍ പോര്‍ക്കുളം പഞ്ചായത്ത് പ്രദേശത്തിന്റെ പരിധിയുലുമാണുള്ളത്.മഴ കനത്തതുമൂലം റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വെള്ളം കെട്ടി നില്‍ക്കുകയും ചെയ്യുന്നുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബൈക്ക് യാത്രികര്‍ അപകടത്തില്‍ പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാല്‍നട യാത്രപോലും ദുസ്സഹമായ അവസ്ഥയിലുള്ള റോഡ് ഉടന്‍ തന്നെ അറ്റകുറ്റ പണികള്‍ തീര്‍ത്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .റോഡിലെ കുഴികള്‍ അടച്ച് ടാര്‍ ചെയ്ത് മേഖലയിലെ യാത്രാദുരിതം പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!