പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു.
കൊച്ചനൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബി മകൻ അതുൽ കൃഷ്ണ (14) ആണ് മരിച്ചത്. കൊച്ചനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 9-ാം ക്ലസ് വിദ്യാർത്ഥിയാണ്. ടൈഫോയ്ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പ് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലഞ്ചു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിയ്ക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. രജിതയാണ് മാതാവ്. അമൽ കൃഷ്ണ സഹോദരനാണ്.