ആര്‍.പി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സ്ഥാപകനായ ആര്‍ പി മൊയ്തുട്ടിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ചുവരുന്ന ബ്രയിന്‍സ് 2024 ക്വിസ് മത്സരത്തിന്റെ സംസ്ഥാനതല ഫൈനല്‍ മത്സരം എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളില്‍ വെച്ച് നടന്നു. മത്സരത്തില്‍ ഒന്നാം സ്ഥാനം അനന്തലക്ഷ്മി (ജിഎച്ച്എസ്എസ് അയ്യന്‍കോയിക്കല്‍ കൊല്ലം), രണ്ടാം സ്ഥാനം പ്രബിന്‍ പ്രകാശ് വി(വിവിഎംഎച്ച്എസ്എസ് മാറാക്കര മലപ്പുറം), മൂന്നാം സ്ഥാനം മുഹമ്മദ് അസ്ലം (ജിവിഎച്ച്എസ്എസ് പല്ലാരിമംഗലം എറണാകുളം) എന്നിവര്‍ കരസ്ഥമാക്കി .അയാന്‍ (എച്ച്എസ്എസ് ചേന്ദമംഗലൂര്‍ കോഴിക്കോട്), അബ്ദുല്‍ ഖാദര്‍ എസ് എം( ദാറുല്‍ ഉലും വിഎച്ച്എസ്എസ് എറണാകുളം) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ചടങ്ങില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, മാനേജര്‍ ആര്‍ പി ബഷീര്‍, ഡോ. ആര്‍ പി അബ്ദുല്‍ ഹക്കീം, പ്രിന്‍സിപ്പല്‍ വി സജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോര്‍ജ് കെ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT