റവന്യൂ ജില്ലാ കായിക മേളയില്‍ അഭിമാന നേട്ടം കൊയ്ത കേച്ചേരി മമ്പ ഉല്‍ ഹുദ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഫര്‍ഹാന് ഹൃദ്യമായ സ്വീകരണം നല്‍കി. റവന്യൂ ജില്ല കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടമത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ടി.എസ് ഫര്‍ഹാന്‍ സംസ്ഥാന കായിക മേളയിലേക്ക് അര്‍ഹത നേടിയത്. മാനേജ്‌മെന്റ് പ്രതിനിധികളായ അഷ്റഫ് സഖാഫി, മുസ്വദ്ദിഖ്, ഹൈദര്‍ അലി, പ്രിന്‍സിപ്പല്‍ ലീന വില്‍സണ്‍, സ്റ്റാഫ് അംഗങ്ങളായ രജനി, മുഹമ്മദ് അഹ്‌സനി, അസ്‌കര്‍ അലി, ഷറഫുദ്ധീന്‍ സഖാഫി എന്നിവരുടെ നേതൃത്വത്തിലാണ്, ഫര്‍ഹാനെ ഹാരമണിയിച്ചു സ്വീകരണം നല്‍കിയത്.
ADVERTISEMENT