സിപിഐഎം കടപ്പുറം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കടലാക്രമണം നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി അനുവദിച്ച നാല് ലക്ഷം രൂപ വിനിയോഗിക്കുക, കടപ്പുറം പഞ്ചായത്തിലെ മുഴുവന്‍ തകര്‍ന്ന റോഡും ശരിയാക്കി സഞ്ചാര യോഗ്യമാക്കുക, തെരുവുനായ അക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 3000 രൂപ ധനസഹായം വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. സിപിഐഎം ഏരിയ കമ്മിറ്റി അംഗം എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എം.എസ്. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ.വി അഷറഫ്, സി.കെ വേണു, പഞ്ചായത്ത് മെമ്പര്‍മാര്‍, സിപിഐഎം നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT