പാലപ്പെട്ടി പുതിയിരുത്തിയില്‍ സ്‌കൂള്‍ ബസ്സും, ബൈക്കും ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. പാലപ്പെട്ടി ദുബൈപ്പടി സ്വദേശി വാലിപ്പറമ്പില്‍ കമറു മകന്‍ ഫവാസ്, വെളിയംകോട് പത്തുമുറി സ്വദേശി മുക്രിയകത്ത് അബു മകന്‍ മഷ്ഹൂര്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. പൊന്നാനി – ചാവക്കാട് ദേശീയ പാതയില്‍ പുതിയിരുത്തി പള്ളിക്ക് സമീപം വ്യാഴാഴ്ച കാലത്ത് 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. അണ്ടത്തോട് ജി.എം.എല്‍.പി സ്‌കൂളിലെ ട്രാവലറും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ ഇരുവരെയും അല്‍ഫസാ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT